---
title: "ചൊക്ലിയിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി തലശേരിയിൽ പുഴയിൽ മരിച്ച നിലയിൽ"
english_title: "Class IX student of Chokli found dead in river in Thalassery"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/156117/Class IX student of Chokli found dead in river in Thalassery"
published_at: "2023-10-22T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65353b9fad630_IMG-20231022-WA0093.jpg"
keywords: []
---

# ചൊക്ലിയിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി തലശേരിയിൽ പുഴയിൽ മരിച്ച നിലയിൽ

> **Lead Summary:** ചൊക്ലിയിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി തലശേരിയിൽ പുഴയിൽ മരിച്ച നിലയിൽ

## Article Content

ചൊക്ലിയിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി തലശേരിയിൽ പുഴയിൽ മരിച്ച നിലയിൽ

ഇരിങ്ങണ്ണൂർ കായപ്പനച്ചി കൂവുള്ളതിൽ സനിൽ കുമാറിന്റെയും മിനിയുടെയും മകൾ സന്മയയെ (14) തലശ്ശേരി തോട്ടുമ്മൽ കുയ്യാലി പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി.

ചൊക്ലി രാമ വിലാസം ഹയർസെക്കന്ററി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ്. സഹോദരൻ മയൂഖ്. സ്കൂളിൽ നാടകത്തിൽ അഭിനയിക്കുന്ന സന്മയ റിഹേഴ്സലിന് രാവിലെ സ്കൂളിലേക്ക് പോയതായിരുന്നു.

കുട്ടിയുടെ മാതാവിൻ്റെ വീട് തോട്ടുമ്മലാണ്. മൃതദേഹം തലശ്ശേരി ഗവ.ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/156117/Class IX student of Chokli found dead in river in Thalassery)